കേരളം

സമരത്തിന് നോട്ടീസ്; കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ യൂണിയനുകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്. ജൂലൈ മാസത്തെ ശമ്പളം ഇതുവരെ നല്‍കാത്ത പശ്ചാത്തലത്തിലാണ് തൊഴിലാളി സംഘടനകള്‍ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയത്. ഇക്കാര്യം വ്യക്തമാക്കി സംഘടനകള്‍ നോട്ടീസ് നല്‍കിയിരുന്നു.

വിഷയത്തില്‍ അംഗീകൃത യൂണിയന്‍ പ്രതിനിധികളുമായി മന്ത്രിമാരാണ് ചര്‍ച്ച നടത്തുന്നത്. ബുധനാഴ്ചയാണ് ചര്‍ച്ച. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരാണ് യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്.  

ഈ മാസം 26ന് സംയുക്തമായി സമരത്തിനിറങ്ങാനാണ് തൊഴിലാളികള്‍ തീരുമാനിച്ചിരിക്കുന്നത്. സിഐടിയു, ഐഎന്‍ടിയുസി സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഓണം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, സ്ഥലം മാറ്റം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകള്‍ മുന്നോട്ടു വയ്ക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം