കേരളം

കിടപ്പുമുറിയില്‍ ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍; ദുരൂഹത; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഗൃഹനാഥന്‍ കിടപ്പുമുറിയില്‍ വെടിയേറ്റ് മരിച്ചു. മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. മുറിയില്‍നിന്ന് ശബ്ദം കേട്ട് വീട്ടുകാരെത്തി മുറി തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടെത്തിയത്. 

പൊലീസ് എത്തി പരിശോധിച്ചെങ്കിലും തലയിലെ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തുകയും ആത്മഹത്യയാണെന്ന എന്ന സംശയത്തില്‍ കേസ് എടുക്കുകയുമായിരുന്നു. എന്നാല്‍ ഉച്ചയോടെ നടത്തിയ പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിലാണ് മൂക്കിനുസമീപം വെടിയേറ്റതായി സ്ഥിരീകരിച്ചത്. ഇയാളുടെ മുറിയില്‍നിന്ന് തോക്കോ വെടിയുണ്ടയോ കണ്ടെത്താനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ