കേരളം

'ഷംസീര്‍ എന്ന പേരാണ് പ്രശ്‌നം'; എന്‍എസ്എസ് വേദിയില്‍ ഇടഞ്ഞ് സിപിഎം കൗണ്‍സിലര്‍;  സംഗീത് കുമാറുമായി വാഗ്വാദം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ കരയോഗം പരിപാടിയില്‍ എന്‍എസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം കൗണ്‍സിലറും തമ്മില്‍ വാഗ്വാദം. എന്‍എസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ സംഗീത് കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു, എന്‍എസ്എസിന്റെ നാമജപയാത്രക്കെതിരെ ആറന്നൂര്‍ കൗണ്‍സിലര്‍ ബിന്ദു മേനോന്‍ വിമര്‍ശനം ഉന്നയിച്ചത്.

ഓഗസ്റ്റ് 15 ന് മേലാറന്നൂരിലെ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വെച്ചായിരുന്നു സിപിഎം കൗണ്‍സിലറും എന്‍എസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റും തമ്മില്‍ പരസ്യ വാദപ്രതിവാദം നടന്നത്. ആദ്യം സംസാരിച്ച സംഗീത് കുമാര്‍ മിത്ത് വിവാദം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 

എന്നാല്‍ സ്പീക്കര്‍ ഷംസിറിന്റെ പേരോ ഒന്നും പറഞ്ഞിരുന്നില്ല. തുടര്‍ന്ന് സംസാരിച്ച സിപിഎം കൗണ്‍സിലര്‍ ബിന്ദു മേനോന്‍, ഷംസീര്‍ എന്ന പേരും രാഷ്ട്രീയവുമാണ് എന്‍എസ്എസ് നാമജപവുമായി ഇറങ്ങാന്‍ കാരണമെന്ന് അഭിപ്രായപ്പെട്ടു. മുമ്പ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ ആരും നാമജപവുമായി ഇറങ്ങിയിരുന്നില്ലെന്നും ബിന്ദു മേനോന്‍ പറഞ്ഞു. 

ഇതോടെ മറുപടിയുമായി വീണ്ടും സംഗീത് കുമാര്‍ രംഗത്തു വന്നു. ഷംസീര്‍ അല്ല, സംഗീത് കുമാര്‍ തന്നെ ഇങ്ങനെയൊരു  പരാമര്‍ശം നടത്തിയാലും എന്‍എസ്എസ് ഇത്തരത്തിലാകും പ്രതികരിക്കുക. ഗണപതിയെന്നല്ല, ഏതു ഈശ്വരന്മാരെയും ഇത്തരത്തില്‍ പരാമര്‍ശിച്ചാല്‍ ഇതു തന്നെയാകും പ്രതികരണം. കേസെടുത്താലും നാമജപങ്ങളുമായി മുന്നോട്ടു തന്നെ പോകുമെന്നും സംഗീത് കുമാര്‍ പറഞ്ഞു. 

ഇതുപോലുള്ളവരെ പരിപാടിയില്‍ വിളിക്കരുതെന്നും സംഗീത് കുമാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സിപിഎം കൗണ്‍സിലര്‍ ബിന്ദു മേനോന്‍ പ്രതിഷേധിച്ച് പരിപാടിയില്‍ നിന്നും ഇറങ്ങിയപ്പോയി. വേദിയിലുണ്ടായിരുന്ന കരമന കൗണ്‍സിലര്‍ അടക്കം ബിന്ദു മേനോനെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ കൂട്ടാക്കിയില്ല.

നാമജപക്കേസ് പിന്‍വലിച്ച് എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് സിപിഎം പരസ്യവിമര്‍ശനമുന്നയിച്ചത്. നാമജപയാത്ര നടത്തിയതിന് സംഗീത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ