കേരളം

ഓടിക്കൊണ്ടിരുന്ന ടോറസിന്റെ ടയർ ഊരിത്തെറിച്ചു: പതിച്ചത് 65കാരിയുടെ ശരീരത്തിൽ, മരണം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഓടികൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് പരുക്കേറ്റ വയോധിക മരിച്ചു. മരുതൂര്‍ തെക്കെ മീത്തില്‍ കല്ല്യാണിക്കുട്ടി ബ്രാഹ്‌മണി അമ്മ (65) യാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 

കൊയിലാണ്ടി മുത്താമ്പി റോഡിൽ നായാടൻപുഴയ്ക്ക് സമീപത്താണ് ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ബൈപ്പാസ് നിര്‍മ്മാണത്തിനായി അരിക്കുളത്തു നിന്നും മണ്ണുമായി വന്ന ടോറസ് ലോറിയുടെ ഇടതുഭാഗത്തെ ടയര്‍ ഊരിതെറിക്കുകയായിരുന്നു. വാഹനത്തിന് സമീപത്തിലൂടെ പോവുകയായിരുന്ന കല്യാണിക്കുട്ടിയുടെ ശരീരത്തിൽ ടയർ പതിച്ചു. 

ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. ടയര്‍ ഊരി പോയശേഷം ഓടിയ ലോറിയുടെ മറ്റേ ടയറും ഊരിതെറിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന