കേരളം

വണ്ടിയൊന്നു തട്ടി..., ജിഡി എന്‍ട്രി തരാമോ?; ഇനി സ്റ്റേഷനില്‍ പോകേണ്ട!, സേവനം മൊബൈല്‍ ഫോണിലും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 'വണ്ടിയൊന്നു തട്ടി... ഇന്‍ഷുറന്‍സ് കിട്ടാനുള്ള ജി ഡി എന്‍ട്രി തരാമോ?'പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങള്‍ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പൊലീസ് സ്റ്റേഷനിലെ ജിഡി (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. സ്റ്റേഷനില്‍ വരാതെ തന്നെ ജിഡി എന്‍ട്രി ലഭിക്കുന്നതിന് കേരള പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കുറിപ്പ്: 

'വണ്ടിയൊന്നു തട്ടി... ഇന്‍ഷുറന്‍സ് കിട്ടാനുള്ള ജി ഡി എന്‍ട്രി തരാമോ?'' 
പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണിത്. 
വാഹനാപകടങ്ങള്‍ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. 
സ്റ്റേഷനില്‍ വരാതെ തന്നെ ജി.ഡി. എന്‍ട്രി ലഭിക്കുന്നതിന് കേരള പോലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്.
സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാര്‍ നമ്പര്‍ നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്‌ട്രേഷന്‍ നടത്തിയാല്‍  പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും അതുമതി.
വാഹനങ്ങളുടെ ഇന്‍ഷൂറന്‍സിന് GD എന്‍ട്രി കിട്ടാന്‍ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് 
നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍, മേല്‍വിലാസം എന്നിവ നല്‍കി തിരിച്ചറിയല്‍ രേഖ അപ്ലോഡ് ചെയ്യേണ്ടതാണ്.  അതിനു ശേഷം ആക്സിഡന്റ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയും സംഭവത്തിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യുകയും വേണം. വാഹനത്തിന്റെ വിവരങ്ങള്‍ കൂടി നല്‍കി അപേക്ഷ സബ്മിറ്റ് ചെയ്യാവുന്നതാണ്. 
അപേക്ഷയിന്മേല്‍ പൊലീസ് പരിശോധന പൂര്‍ത്തിയായശേഷം ജി ഡി എന്‍ട്രി അനുവദിക്കും. അത് ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. 
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വാഹനം പരിശോധിച്ച ശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.
ഈ സേവനം കേരള പൊലീസിന്റെ തുണ വെബ്‌പോര്‍ട്ടലിലും ലഭ്യമാണ്.
അലക്ഷ്യമായ ഡ്രൈവിംഗ് മൂലം പരിക്കുകള്‍ പറ്റുകയോ മരണം സംഭവിക്കുകയോ ചെയ്യുന്ന അവസരത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് നിയമം അനുശാസിക്കുന്നു. 
പോല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്
https://play.google.com/store/apps/details...
കേരള പൊലീസിന്റെ തുണ പോര്‍ട്ടലിലേയ്ക്കുള്ള ലിങ്ക്
https://thuna.keralapolice.gov.in/

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

നിര്‍ണായക പോരില്‍ കളി മറന്നു, ഡല്‍ഹിക്ക് വന്‍ തിരിച്ചടി; തുടരെ 5 ജയങ്ങളുമായി ബംഗളൂരു

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത