കേരളം

ഇപ്പോള്‍ മുന്നില്‍ പുതുപ്പള്ളി; ബാക്കിയെല്ലാം ആറാം തീയതിക്ക് ശേഷം പറയാം:  രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പാണ് ഇപ്പോള്‍ തന്റെ മുഖ്യ അജണ്ടയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ്. അതാണ് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റൊരു വിഷയവും ഇപ്പോള്‍ മുന്നിലില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

താനും ഉമ്മന്‍ചാണ്ടിയുമായി വര്‍ഷങ്ങളുടെ ഹൃദയബന്ധമാണുള്ളത്. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് പുതുപ്പള്ളിയില്‍ ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ മകനാണ് മത്സരരംഗത്ത്. കഴിഞ്ഞ 14-ാം തീയതി മുതല്‍ കഴിഞ്ഞ ഏഴു ദിവസമായി പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലാണ്. 

തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഏറ്റവു മുമ്പില്‍ താനുണ്ടാകും. മറ്റു കാര്യങ്ങളൊക്കെ സെപ്റ്റംബര്‍ ആറാം തീയതിക്ക് ശേഷം സംസാരിക്കാം. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് വമ്പിച്ച വിജയം നേടുക എന്ന ലക്ഷ്യത്തിനായി എല്ലാ ശക്തിയും എടുത്ത് പ്രവര്‍ത്തിക്കുന്ന സാധാരണ പ്രവര്‍ത്തകനാണ് താന്‍. ആ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. മനസ്സിനകത്ത് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ ഉണ്ടാകുമായിരിക്കാം. എന്നാല്‍ തങ്ങളോട് ഇക്കാര്യമൊന്നും പങ്കുവെച്ചിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

കളി മഴ മുടക്കി; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്

ഇന്നും പരക്കെ മഴ; 'കള്ളക്കടൽ' പ്രതിഭാസം, ഉയർന്ന തിരമാലയ്ക്ക് സാധ്യത; മുന്നറിയിപ്പ്

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി