കേരളം

ഉത്തരവ് ലംഘിച്ച് സിപിഎം ഓഫീസ് നിര്‍മ്മാണം: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇടുക്കിയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി ഉത്തരവ് അവഗണിച്ച് ഇടുക്കിയില്‍ സിപിഎം ഓഫീസ് നിര്‍മ്മാണം തുടര്‍ന്നതില്‍ കോടതി ഇന്നലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

ഉടുമ്പന്‍ചോല, ബൈസണ്‍വാലി സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം ഉടന്‍ നിര്‍ത്തിവെക്കാനാണ് ഹൈക്കോടത് കഴിഞ്ഞദിവസം ഉത്തരവിട്ടത്. എന്നാല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും രാത്രി ആളുകളെ നിര്‍ത്തി ശാന്തന്‍പാറ സിപിഎം ഓഫീസിന്റെ നിര്‍മ്മാണം നടത്തുകയായിരുന്നു. 

കോടതി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ, നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ്  സ്റ്റോപ്പ് മെമ്മോ നല്‍കി. സ്റ്റോപ് മെമ്മോ വില്ലേജ് ഓഫീസര്‍ കൈമാറിയ വിവരം കലക്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പിലാക്കണമെന്ന ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ ഇടുക്കി ജില്ല കലക്ടര്‍ ഹൈക്കോടതിയെ അറിയിക്കും.


ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് നിർമിക്കുന്നതു ചട്ടങ്ങൾ ലംഘിച്ചാണെന്നും അത് ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. ഭൂപതിവ് ചട്ടം, കാർഡമം ഹിൽ റിസർവിലെ നിർമാണ ചട്ടം എന്നിവ ലംഘിച്ചാണ് നിർമ്മാണം. നിയമ ലംഘനം നടത്തിയവർക്ക് എതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'