കേരളം

ഓണം പൂജ: ശബരിമല നട ഇന്ന് തുറക്കും; നാളെ ഉത്രാട സദ്യ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഓണം പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. 31 വരെ പൂജകള്‍ ഉണ്ടാകും. ഇന്ന് നട തുറന്ന ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ പച്ചക്കറി അരിഞ്ഞ് ഉത്രാട സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തും. 

മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയുടെ വകയാണ് ഉത്രാട സദ്യ. 29 ന് ദേവസ്വം ജീവനക്കാരുടെ വകയായി തിരുവോണ സദ്യ വിളമ്പും. 30 ന് പൊലീസും 31 ന് മാളികപ്പുറം മേല്‍ശാന്തിയും ഓണസദ്യ ഒരുക്കും. 

ദര്‍ശനത്തിന് എത്തുന്ന എല്ലാ ഭക്തര്‍ക്കും ഓണസദ്യ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഓണം പൂജകള്‍ പൂര്‍ത്തിയാക്കി 31 ന് രാത്രി 10 ന് ശബരിമല നട അടയ്ക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു