കേരളം

കണിമംഗലം കൊലപാതകം; പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കണിമംഗലത്ത് ഗുണ്ടാ നേതാവ് കരുണാമയി എന്ന വിഷ്ണുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. നെടുപുഴ സ്വദേശി റിജില്‍ എന്ന നിഖില്‍ ആണ് അറസ്റ്റിലായത്. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 

ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് കരുണാമയി എന്നറിയപ്പെടുന്ന വിഷ്ണു(24)വിനെ കണിമംഗലം റെയില്‍വെ സ്റ്റേഷന് സമീപം കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. 

അതേസമയം, മൂര്‍ക്കനിക്കര കൊലപാകത്തിലെ നാലു പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കുമ്മാട്ടി ആഘോഷത്തിനിടെ മുളയം സ്വദേശി അഖിലിനെ കുത്തിക്കൊന്ന കേസിലാണ് അറസ്റ്റ്. കൊഴുക്കുളി സ്വദേശികളായ അനന്തകൃഷ്ണന്‍, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.മുഖ്യപ്രതികളായ ഇരട്ട സഹോദരങ്ങള്‍ വിശ്വജിത്തും ബ്രഹ്മജിത്തും ഒളിവിലാണ്. അഖിലിന്റെ കഴുത്തിനാണ് കുത്തേറ്റത്. മുളയം സ്വദേശി ജിതിന്‍ എന്നൊരാള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

  സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ, സിപിഎം സഹകരണ സംഘം സെക്രട്ടറി മുങ്ങി; കേസ്

രാസവസ്തുക്കളിട്ട് പഴുപ്പിക്കുന്ന പഴങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത്, എന്നാല്‍ ശ്രദ്ധിക്കൂ; വെറെ വഴികളുണ്ട്- വീഡിയോ

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍

ടി20യില്‍ പുതിയ ചരിത്രമെഴുതി ബാബര്‍