കേരളം

ആക്രി സാധനം പെറുക്കുന്നതിനിടെ, പൊട്ടിവീണ വൈദ്യുതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് 11കാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഷോക്കേറ്റ് പതിനൊന്നുവയസുകാരന്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ റാബുല്‍ ഹുസൈനാണ് മരിച്ചത്. ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് അപകടം ഉണ്ടായത്. 

രാവിലെ പതിനൊന്നുമണിയോട ഇതരസംസ്ഥാന തൊഴിലാളിയും കുടുംബവും പേഴക്കാപ്പിള്ളിയിലെ ഒരു ജാതി തോട്ടത്തില്‍ നിന്ന് ആക്രി സാധനങ്ങള്‍ പെറുക്കുകയായിരുന്നു. അതിനിടെ നിലത്ത് വീണ് കിടക്കുന്ന കമ്പി കണ്ട് അതെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് വൈദ്യുതി കമ്പിയില്‍ നിന്ന് കുട്ടിയെ തട്ടിത്തെറിപ്പിച്ചത്.

ഉടന്‍ തന്നെ റാബുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍  സഹോദരനും പരിക്കേറ്റിട്ടുണ്ട്. സഹോദരന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. 
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ പടിയിറങ്ങി, ബില്‍ ആന്റ് മെലിൻഡ‍ ഗേറ്റ്‌സില്‍ ഇനി മെലിൻഡ‍യില്ല; 1250 കോടി ഡോളര്‍ ജീവകാരുണ്യത്തിന്

രാസവസ്തുക്കളിട്ട് പഴുപ്പിക്കുന്ന പഴങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത്, എന്നാല്‍ ശ്രദ്ധിക്കൂ; വെറെ വഴികളുണ്ട്- വീഡിയോ

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍