കേരളം

പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ യൂട്യൂബറെ മര്‍ദിച്ച സംഭവം: 20 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അരീക്കോട് പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ യൂട്യൂബറെ മര്‍ദ്ദിച്ചതില്‍ പൊലീസ് കേസെടുത്തു. 20 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. നിസാര്‍ ബാബു എന്ന യൂട്യൂബറാണ് മര്‍ദനത്തിനിരയായത്.

അരീകോട് നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ നിസാര്‍ ബാബുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നല്‍കുകയും ചെയ്തു. 

നവകേരള സദസ്സില്‍ മര്‍ദിച്ചതില്‍ പരാതി നല്‍കാന്‍ നിസാര്‍ ബാബു അരീക്കോട് പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ്  പൊലീസ് സ്‌റ്റേഷന്‍ വളപ്പിലിട്ട് സിപിഎം പ്രവര്‍ത്തകര്‍ വീണ്ടും മര്‍ദിച്ചത്. ഈ സംഭവത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വധഭീഷണി മുഴക്കല്‍, ആയുധമുപയോഗിച്ച് മര്‍ദിക്കല്‍, ഭീഷണിപ്പെടുത്തി സാധനങ്ങള്‍ അപഹരിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരില്‍ രണ്ട് ഐസ്‌ക്രീം ബോംബുകള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ചു; അന്വേഷണം

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 80 രൂപ കുറഞ്ഞു

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം

റെക്കോർഡ് വിലയിലും വിൽപ്പന തകൃതി! അക്ഷയതൃതീയക്ക് ആളുകള്‍ വാങ്ങിയത് 2400 കിലോ സ്വർണം

കെഎസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം; കണ്ടാലറിയുന്ന 3 പേർക്കെതിരെ കേസ്