കേരളം

സുരേന്ദ്രനേക്കാള്‍ സന്തോഷം പിണറായി വിജയന്; കോണ്‍ഗ്രസിനെ ഉപദേശിക്കേണ്ട: വിഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

ഒറ്റപ്പാലം: മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം പിടിച്ചതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനേക്കാള്‍ സന്തോഷം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

പകല്‍ ബിജപി വിരോധം സംസാരിക്കുകയും രാത്രിയാകുമ്പോള്‍ കേസുകളില്‍ നിന്നും രക്ഷപ്പെടാനായി സംഘപരിവാറുമായി സന്ധി ചെയ്യുകയും ചെയ്യുന്നയാളാണ് പിണറായി വിജയന്‍, അങ്ങനെയുള്ള പിണറായിയുടെ ഉപദേശം കേരളത്തിലെയോ ദേശീയ തലത്തിലെയോ കോണ്‍ഗ്രസിന് വേണ്ടെന്നും സതീശന്‍ പറഞ്ഞു. 

സംഘപരിവാറിന് വേണ്ടി ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ മുഖ്യമന്ത്രി കൂട്ടുനിന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ സിപിഎം നേതാക്കളുടെ സമ്മര്‍ദം കൊണ്ടാണ് സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ ഇന്ത്യ മുന്നണിയിലേക്ക് സിപിഎം പ്രതിനിധിയെ അയക്കേണ്ടെന്ന് തീരുമാനിച്ചത്.  വി ഡി സതീശന്‍ പറഞ്ഞു.

''അദ്ദേഹം സംഘപരിവാറുമായി എന്തൊരു ബന്ധമാണു പുലര്‍ത്തുന്നത്. 38ാമത്തെ തവണയാണ് ലാവ്ലിന്‍ കേസ് മാറ്റിവയ്ക്കുന്നത്. എങ്ങനെയാണ് സിബിഐയേപ്പോലും നിയന്ത്രിക്കാനാകുന്ന തരത്തില്‍ ആ ബന്ധം വളര്‍ന്നത്? കേരളത്തില്‍ തുടങ്ങിയ എല്ലാ കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണം ഒരു ദിവസം മടക്കിക്കെട്ടിക്കൊണ്ടു പോയി. ഇതെല്ലാം സംഘപരിവാറും കേരളത്തിലെ സിപിഎമ്മും ഉണ്ടാക്കിയിരിക്കുന്ന ധാരണയാണെന്നും'' വി ഡി സതീശന്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി