കേരളം

വായ്പ തട്ടിപ്പു കേസ്: ഹീര എംഡി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  തട്ടിപ്പുകേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുള്‍ റഷീദ് (ബാബു) നെ ഇഡി അറസ്റ്റ് ചെയ്തു. എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. 

ആക്കുളത്തെ ഫ്‌ലാറ്റ് സമുച്ചയ നിര്‍മ്മാണത്തിനാണ് വായ്പ എടുത്തത്. ഫ്‌ലാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. 

കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡിയും കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നിരവധി സ്ഥലങ്ങളില്‍ റെയ്ഡും നടത്തിയിരുന്നു. 

അറസ്റ്റ് ചെയ്ത അബ്ദുള്‍ റഷീദിനെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചു. ഉച്ചയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ പടിയിറങ്ങി, ബില്‍ ആന്റ് മെലിൻഡ‍ ഗേറ്റ്‌സില്‍ ഇനി മെലിൻഡ‍യില്ല; 1250 കോടി ഡോളര്‍ ജീവകാരുണ്യത്തിന്

രാസവസ്തുക്കളിട്ട് പഴുപ്പിക്കുന്ന പഴങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത്, എന്നാല്‍ ശ്രദ്ധിക്കൂ; വെറെ വഴികളുണ്ട്- വീഡിയോ

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍