കേരളം

'മുസ്‌ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു; പിന്നില്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും'

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താന്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ഹിന്ദു - മുസ്ലിം വിവാഹം നടന്നാല്‍ മതേതരത്വമായെന്ന് അവര്‍ കരുതുന്നു. ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പാലിക്കണമെന്നും എസ്‌വൈഎസ്  സംസ്ഥാന ജനറല്‍ സെക്രട്ടറി  പറഞ്ഞു.

സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ സാരഥീസംഗമം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് നാസര്‍ ഫൈസിയുടെ പരാമര്‍ശം. ഹിന്ദു ആയ ആള്‍ മുസ്ലിമിനെ വിവാഹം കഴിച്ചാലേ മതേതരത്വമാവൂ എന്നാണ് ചിലര്‍ കരുതുന്നത്. 

പ്രസംഗത്തില്‍ എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐയ്ക്കുമെതിരെ ഗുരുതര ആരോപണമാണ് നാസര്‍ ഫൈസി ഉന്നയിക്കുന്നത്. പാര്‍ട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാര്‍ട്ടി നേതാക്കന്‍മാരുടെ പിന്‍ബലത്തില്‍ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മുസ്‌ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്‌ലിംങ്ങള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്ന് നാസര്‍ ഫൈസി കൂടത്തായി പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'

11 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍, ഛത്തീസ്ഗഢില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്തെ ആശുപത്രികളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന, കണ്ടെത്തിയത് 1,810 നിയമലംഘനങ്ങള്‍