കേരളം

മെട്രോ രാജനഗരിയിലേക്ക്; തൃപ്പൂണിത്തുറയിലേക്കുള്ള പരീക്ഷണ ഓട്ടം ഇന്നുമുതല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോ രാജനഗരിയായ തൃപ്പൂണിത്തുറയിലേക്ക് കുതിക്കാനൊരുങ്ങുന്നു. എസ് എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്നു മുതല്‍ ആരംഭിക്കും.  മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനാണ് പ്രവര്‍ത്തനത്തിന് സജ്ജമാകുന്നത്. 

എസ് എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള ദൂരം പാളങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. സിംഗ്‌നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായി. രാത്രി 11.30ന് ട്രെയിനിന്റെ പരീക്ഷണ ഓട്ടം തുടങ്ങും. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തായിട്ടാണ് മെട്രോ സ്റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

തൃപ്പൂണിത്തുറ സ്റ്റേഷന്‍ കൂടി വരുന്നതോടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം 25 ആകും. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനും മെട്രോ സ്‌റ്റേഷനും സമീപത്തേക്ക് ബസ് സ്റ്റാന്‍ഡ് കൂടി കൊണ്ടു വരാനുള്ള ആലോചനയിലാണ് നഗരസഭ അധികൃതര്‍. ഇതോടെ മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ