കേരളം

രണ്ടു ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.  പത്തനംതിട്ടയിലും എറണാകുളത്തും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

24 മണിക്കൂറിനിടെ ഏഴു മുതൽ 11 സെന്റിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ  മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുകിഴക്കൻ അറബിക്കടലിൽ നിലനിൽക്കുന്ന ചുഴലിക്കാറ്റിന്റെ സാന്നിധ്യത്താൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. 

ഉയർന്ന തിരമാല ജാഗ്രത നിർദേശം

തെക്കൻ തമിഴ്‌നാട് തീരത്ത്  രാത്രി 11.30 വരെ 1.0  മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ പിഴുതെറിഞ്ഞിട്ടുണ്ട്, ജനങ്ങള്‍; ജൂണ്‍ നാലിന് മോദി പുറത്താവും'

സൈബര്‍ തട്ടിപ്പ് ഭീഷണി; 28,000 മൊബൈലുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കണം; കേന്ദ്ര നിര്‍ദേശം

മണവും രുചിയും മാത്രമല്ല, ഗുണം കൊണ്ടും അച്ചാര്‍ തന്നെ കേമന്‍

യുഎന്നില്‍ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്ന പ്രമേയം; കീറിയെറിഞ്ഞ് ഇസ്രയേല്‍ അംബാസഡര്‍, വിഡിയോ

എണ്ണ പലഹാരം മാത്രം പോര, നല്ല ചർമ്മത്തിന് ഡയറ്റിൽ നിന്നും ഒഴിവാക്കാൻ ഇനിയുമുണ്ട്