കേരളം

ആലഞ്ചേരിക്ക് ശേഷം? സിറോ മലബാര്‍ സഭാ അധ്യക്ഷനെ ജനുവരിയിലെ സിനഡില്‍ തീരുമാനിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ പുതിയ സഭാ അധ്യക്ഷനെ ജനുവരിയിലെ സിനഡില്‍ തിരുമാനിക്കും. ജനുവരി 8 മുതല്‍ 13 വരെയാണ് സിനഡ്. തെരഞ്ഞെടുക്കപ്പെടുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിന് മാര്‍പ്പാപ്പ അംഗീകാരം നല്‍കിയതിന് ശേഷം ഉടന്‍ പ്രഖ്യാപനവും സ്ഥാനാരോഹണവും ഉണ്ടാകും. 

സിറോ മലബാര്‍ സഭയുടെ പള്ളികളില്‍ ഇന്ന് രാവിലെയാണ് സര്‍ക്കുലര്‍ വായിച്ചത്. കര്‍ദ്ദിനാള്‍ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനാണ് നിലവില്‍ ചുമതലയുള്ളത്. 

സിറോ മലബാര്‍ സഭയുടെ അധ്യക്ഷ പദവിയില്‍ നിന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കഴിഞ്ഞ ദിവസമാണ് സ്ഥാനമൊഴിഞ്ഞത്. സിറോ മലബാര്‍ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പ്പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കുര്‍ബാന തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കര്‍ദിനാള്‍ സ്ഥാനമൊഴിയുന്നുവെന്നതാണ് ശ്രദ്ദേയം. വത്തിക്കാന്റെ കൂടി ഇടപെടലിലാണ് ചുമതലകളില്‍ നിന്ന് ഒഴിയുന്നത്. മുമ്പ് രണ്ട് തവണ രാജി സന്നദ്ധത അറിയിച്ചെങ്കിലും സിനഡും മാര്‍പ്പാപ്പയും ഇത് തളളിയിരുന്നു. സിറോ മലബാര്‍ സഭയിലെ ആഭ്യന്തര കലഹം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കര്‍ദിനാളിന്റെ രാജി മാര്‍പ്പാപ്പ സ്വീകരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം