കേരളം

ജവാന്‍ മദ്യത്തിന്റെ കുപ്പിയില്‍ അളവ് കുറവ്; കേസെടുത്ത് ലീഗല്‍ മെട്രോളജി വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യമായ ജവാന്റെ അളവില്‍ കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്ത് ലീഗല്‍ മെട്രോളജി വിഭാഗം. നിര്‍മ്മാതാക്കളായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരെയാണ് കേസെടുത്തത്ത്. 

കഴിഞ്ഞ ദിവസമാണ് തിരുവല്ലയിലെ പ്ലാന്റില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നത്.  വിവിധ ബാച്ചുകളിലായി 136 നിറഞ്ഞ കുപ്പികള്‍ പരിശോധിച്ചതോടെ ലിറ്ററിന് ഏതാനും മില്ലിയുടെ കുറവ് കണ്ടെത്തുകയായിരുന്നു. അതേസമയം, തൊഴിലാളികള്‍ മദ്യം നേരിട്ട് നിറയ്ക്കുമ്പോഴുണ്ടായേക്കാവുന്ന സ്വാഭാവിക കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

പരാതി ലഭിച്ചതിന് പിന്നാലെ എറണാകുളത്ത് നിന്നുള്ള ലീഗല്‍ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റ് ഉദ്യോഗസ്ഥ സംഘം ഇന്നലെയാണ് മണിക്കൂറോളം സ്ഥാപനത്തില്‍ പരിശോധന നടത്തിയത്.  ജവാന്റെ ഒരു ബാച്ചിലാണ് പ്രശ്‌നം കണ്ടെത്തിയത്. 125 കുപ്പി പരിശോധിച്ചപ്പോള്‍ 6 കുപ്പിയിലാണ് മദ്യത്തിന്റെ അളവ് 15 എംഎല്ലില്‍ താഴെ കുറവുള്ളതായി കണ്ടെത്തിയത്. 

അതേസമയം ആക്ഷേപങ്ങള്‍ തള്ളുകയാണെന്നും ലീഗല്‍ മെട്രോളജി വിഭാഗം പരിശോധിച്ച് സീല്‍ ചെയ്ത നല്‍കിയ സംവിധാനം വഴിയാണ് ബോട്ടിലുകളില്‍ മദ്യം നിറയ്ക്കുന്നതെന്നും കേസിനെ നിയമപരമായി നേരിടുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

തുമ്പായി ലഭിച്ചത് കാറിന്റെ നിറം മാത്രം, അഞ്ചുമാസത്തിനിടെ പരിശോധിച്ചത് 2000ലധികം സിസിടിവി ദൃശ്യങ്ങള്‍; വയോധികയുടെ അപകടമരണത്തില്‍ പ്രതി പിടിയില്‍

നിരന്തരം മരിക്കുകയും പുനര്‍ജനിക്കുകയും ചെയ്യുന്ന സിനിമ

'എത്രയും വേഗം അവനെ കൊല്ലണം'; കോടതിയില്‍ നിന്നും നീതി കിട്ടിയെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ

'വിദേശത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും പറ്റും'; പോറല്‍ പോലുമേല്‍ക്കാതെ വീട് മാറ്റി സ്ഥാപിച്ചു- വീഡിയോ