കേരളം

'ഇതൊന്നും ഓര്‍ക്കാതെ പോവുമെന്ന് ആരും ധരിക്കേണ്ട'; കേരളത്തില്‍ ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ച സ്ഥിതിയെന്ന് വേണുഗോപാല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ച അവസ്ഥയാണ് കേരളത്തിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാന്‍ പൊലീസ് കാവല്‍ നില്‍ക്കുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു.

പൊലീസുകാരെല്ലാം മുഖ്യമന്ത്രിയുടെ യാത്രയ്ക്കു കാവല്‍ നില്‍ക്കുകയാണ്. ശബരിമലയില്‍ തിരക്കു നിയന്ത്രിക്കാന്‍ പോലും പൊലീസ് ഇല്ല. പ്രതിഷേധിക്കുന്ന കുട്ടികളെ തല്ലുന്നതിനു കൂടി പൊലീസ് കാവല്‍ നില്‍ക്കുകയാണ്. ഈ പൊലീസുകാര്‍ ഒരു കാര്യം മനസ്സിലാക്കണം, എല്ലാ കാലത്തും പിണറായി വിജയന്‍ ആ കസേരയില്‍ ഉണ്ടാവില്ല. ഞങ്ങളുടെ കുട്ടികളെ പേപ്പട്ടികളെപ്പോലെ തല്ലി തലപൊളിക്കാന്‍ പൊലീസുകാര്‍ കൂ്ട്ടുനില്‍ക്കുന്നുണ്ട്, പൊലീസുകാര്‍ അതു ചെയ്യുന്നുമുണ്ട്. ഇതൊന്നും ഓര്‍ക്കാതെ പോവുമെന്ന് ആരും ധരിക്കേണ്ട- വേണുഗോപാല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

ഇനി പ്രൊമോഷണല്‍ കോളുകള്‍ക്ക് ഗുഡ്‌ബൈ!, ഫോണ്‍ വിളിച്ച് ശല്യം ചെയ്താല്‍ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ; നടപടി കടുപ്പിക്കാന്‍ കേന്ദ്രം

കരുണാസായി സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക്

'മമ്മൂട്ടി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും, ആ പരിപ്പ് ഇവിടെ വേവില്ല'; പിന്തുണ

ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ ഇലവനില്‍ പന്തോ, സഞ്ജുവോ?; ഗംഭീറിന്റെ ചോയ്‌സ് ഇങ്ങനെ