കേരളം

പൊലീസിന് ശകാര വര്‍ഷം, വിസിക്ക് നേരെയും കയര്‍ത്തു; ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്‌ഐ ബാനറുകള്‍ നീക്കം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരായ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ എസ്എഫ്ഐയുടെ ബാനറുകള്‍ നീക്കി. ബാനര്‍ നീക്കാത്തതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശകാര വര്‍ഷം നടത്തിയതിനെത്തുടര്‍ന്നാണ് ബാനര്‍ നീക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മലപ്പുറം എസ് പിയുടെ നേതൃത്വത്തില്‍ മൂന്ന് ബാനറുകളും നീക്കിയത്. സര്‍വകലാശാല വിസിയെ വിളിച്ച് വരുത്തി ഗവര്‍ണര്‍ കയര്‍ക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. 

ഇന്ന് ഉച്ചക്കാണ് തനിക്കെതിരെയുള്ള ബാനറില്‍ ഗവര്‍ണര്‍ ആദ്യം അതൃപ്തി പ്രകടിപ്പിച്ചത്. എന്നിട്ടും ബാനര്‍ നീക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരോട് വീണ്ടും കയര്‍ക്കുകയായിരുന്നു. സര്‍വകലാശാല കവാടത്തിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉയര്‍ത്തിയ ബാനറുകള്‍ മാറ്റാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ രംഗത്തു വന്നിരുന്നു. എന്നാല്‍ വൈകുന്നേരം ഗവര്‍ണര്‍ നേരിട്ട് വന്ന് പൊലീസുകാരോട് ബാനര്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മുഖ്യമന്ത്രിയാണ് വന്നിരുന്നതെങ്കില്‍ നിങ്ങള്‍ ഇത് ചെയ്യുമായിരുന്നോ എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. 

ഇന്ന് പുലര്‍ച്ചെയാണ് ബാനര്‍ ഉയര്‍ത്തിയത്. ചാന്‍സലര്‍ ഗോ ബാക്ക് എന്ന് ഇംഗ്ലീഷിലും സംഘി ചാന്‍സര്‍ വാപസ് ജാവോ എന്ന് ഹിന്ദിയിലും എഴുതിയ ബാനറുകളാണ് യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ ഉയര്‍ത്തിയത്. 

മിസ്റ്റര്‍, യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍ എന്ന എഴുതിയ മറ്റൊരു ബാനറും സര്‍വകലാശാല കവാടത്തില്‍ ഉണ്ടായിരുന്നു.  കറുത്ത നിറത്തിലുള്ള ബാനറുകളാണ് ഉയര്‍ത്തിയത്. ശാഖയില്‍ പഠിച്ചത് ശാഖയില്‍ മതിയെന്നും സര്‍വകലാശാലയില്‍ വേണ്ടെന്നും, ചാന്‍സലര്‍ ആരാ രാജാവോ, ആര്‍എസ്എസ് നേതാവോ എന്നുമുള്ള പോസ്റ്ററുകളും സര്‍വകാലശാലയില്‍ എസ്എഫ്ഐക്കാര്‍ പതിച്ചിരുന്നു. ഈ ബാനറുകളെല്ലാം നീക്കിയിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി