കേരളം

രാഹുല്‍ഗാന്ധിയുടെ നിര്‍ബന്ധം; കെ സുധാകരന്‍ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ന്യൂറോ സംബന്ധമായ ചികിത്സയ്ക്കായാണ് യാത്ര. വിസ ലഭിക്കുന്ന മുറയ്ക്ക് യാത്രാ തീയതി തീരുമാനിക്കുമെന്നാണ് വിവരം. 

ആരോഗ്യപ്രശ്‌നങ്ങളില്‍ സുധാകരന്‍ നിലവില്‍ കേരളത്തില്‍ ചികിത്സ തേടുന്നുണ്ട്. ഇതുപോരെന്നും അമേരിക്കയില്‍ പോയി വിദഗ്ധ ചികിത്സ തേടാനും രാഹുല്‍ഗാന്ധി നിര്‍ബന്ധിക്കുകയായിരുന്നു. രാഹുലിന്റെ നിര്‍ബന്ധം കൂടി കണക്കിലെടുത്താണ് അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചത്. 

അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകാന്‍ വിസയ്ക്ക് അപേക്ഷിച്ച കാര്യം ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ കെ സുധാകരന്‍ അറിയിച്ചിരുന്നു. രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നാണ് അദ്ദേഹം കെപിസിസി നേതൃയോഗത്തില്‍ അറിയിച്ചത്.

ചികിത്സയ്ക്ക് യാത്ര വേണ്ടിവരുമെന്ന് കെ സുധാകരന്‍ അറിയിച്ചതായി എഐസിസി നേതൃത്വം സ്ഥിരീകരിച്ചു. സുധാകരന് പകരം കെപിസിസി പ്രസിഡന്റ് പദവിയില്‍ ആര്‍ക്കെങ്കിലും പകരം ചുമതല നല്‍കണോയെന്ന് ാലോചിച്ചിട്ടില്ല. യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമായ ശേഷം മറ്റു കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും എഐസിസി സൂചിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു