കേരളം

കാലം കാത്തുവെച്ച കര്‍മ്മയോഗി; പിണറായി വിജയൻ കേരളത്തിന് ദൈവം നൽകിയ വരദാനം: മന്ത്രി വാസവൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന് ദൈവം നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി എന്‍ വാസവന്‍. തങ്ങളുടെ രക്ഷകനായ മുഖ്യമന്ത്രിയെ കാണാനായി നവകേരള സദസിലേക്ക് ആളുകൾ ഓടിയെത്തുകയാണ്. വി ഡി സതീശനല്ല, കോണ്‍ഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്നും വാസവൻ പറഞ്ഞു. 

കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തങ്ങളെ രക്ഷിച്ച മുഖ്യമന്ത്രിയെ കാണാനാണ് ആബാലവൃദ്ധം ജനങ്ങള്‍ ഇരമ്പിയാര്‍ക്കുന്നത്. പിണറായിയെ തൊടാൻ സതീശനും സുധാകരനും കഴിയില്ല. കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് രക്ഷാകവചം തീർക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു. 

അമ്മമാര്‍ സീരിയല്‍ കാണാന്‍ വന്നിരിക്കുന്നത് പോലെയായിരുന്നു കോവിഡ് കാലത്ത് ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് കാതോര്‍ത്തിരുന്നത്. എല്ലാ ഭയങ്ങളും മാറി ഇതാ കാലം കാത്തുവെച്ച കര്‍മ്മയോഗി കേരളത്തെ സംരക്ഷിക്കാന്‍ എല്ലാ കവചങ്ങളുമായി മുന്നോട്ട് വരുന്നു എന്ന് നമുക്ക് ബോധ്യപ്പെടുന്നതായിരുന്നു അത് എന്നും മന്ത്രി വാസവൻ കൂട്ടിച്ചേർത്തു. 

ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും ആചാരത്തിന്റെയും ഭാഷയുടെയും പേരില്‍ മനുഷ്യന്‍ അന്യോനം അങ്കക്കോഴികളെ പോലെ ആഞ്ഞടുക്കുന്ന സാമൂഹികാന്തരീക്ഷം ഇല്ലാത്ത സംസ്ഥാനമേതെന്ന് ചോദിച്ചാല്‍ അതിന്റെ പേരാണ് ഈ കൊച്ചു കേരളം. മതനിരപേക്ഷതയുടെ സംസ്‌കാരം പിണറായി സര്‍ക്കാര്‍ ഉയര്‍ത്തി പിടിക്കുന്നു. അത് മന്ത്രമോ തന്ത്രമോയല്ല നയപരമായ സമീപനമാണെന്ന് മന്ത്രി വാസവൻ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍