കേരളം

തമിഴ്‌നാട്ടിലെ പ്രളയബാധിതര്‍ക്കും 'പിണറായി കിറ്റുകള്‍'; 21 സാധനങ്ങള്‍; അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി കേരളം. ദുരിത ബാധിത കുടുംബങ്ങള്‍ അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകളാണ് സഹായമായി നല്‍കുക.
 
വെള്ള അരി - 5 കിലോ, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി എന്നിവ ഒരു കിലോവീതം, റവ - 500 ഗ്രാം, മുളക് പൊടി - 300 ഗ്രാം, സാമ്പാര്‍ പൊടി - 200 ഗ്രാം, മഞ്ഞള്‍ പൊടി, രസം പൊടി, ചായപ്പൊടി എന്നിവ 100 ഗ്രാം വീതം, ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ചീപ്പ്, ലുങ്കി, നൈറ്റി, തോര്‍ത്ത് എന്നിവ ഒന്ന് വീതം, ടൂത്ത് ബ്രഷ് - 4, സൂര്യകാന്തി എണ്ണ - 1 ലിറ്റര്‍ എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തുന്ന വസ്തുക്കള്‍. 

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശമുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫിസില്‍ ഇവ ശേഖരിക്കുക. എല്ലാവരും ഈ ഉദ്യമത്തില്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'

ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങി തരുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ