കേരളം

കരോളിനു പോയി; തിരിച്ചെത്തിയപ്പോൾ മുറികളിൽ മുളകുപൊടി; വീട് കുത്തിത്തുറന്നു സ്വർണവും പണവും അടിച്ചുമാറ്റി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കരോൾ ​ഗായക സംഘത്തോടൊപ്പം ഉടമയും കുടുംബവും പോയതിനു പിന്നാലെ വീട് കുത്തിത്തുറന്നു സ്വർണവും പണവും മോഷ്ടിച്ചു. മേലേച്ചിറ പനിച്ചാംകുഴിയിൽ അനിൽ- ലിജി ദമ്പതികളുടെ വീട്ടിലാണ് മോഷണം. എട്ട് പവൻ സ്വർണാഭരണങ്ങളും 30,000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. 

അനിലും കുടുംബവും കരോൾ ​ഗായക സംഘത്തിനൊപ്പം രാത്രി 12 മണിക്കു വീടു പൂട്ടി പോയിരുന്നു. തിരികെ രാത്രി ഒന്നരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം മനസിലാക്കുന്നത്. 

വീട്ടിലെ പല മുറികളിലായാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. മോഷ്ടാക്കൾ വീടിനുള്ളിൽ മുളകു പൊടി വിതറിയിട്ട ശേഷമാണ് കടന്നു കളഞ്ഞത്. 

പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രമോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദ​ഗ്ധരും ഡോ​ഗ് സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കേസെടുത്ത് അന്വേഷണം തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരില്‍ രണ്ട് ഐസ്‌ക്രീം ബോംബുകള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ചു; അന്വേഷണം

തീപ്പൊരി 'ടർബോ' ജോസ്; മാസ് ആക്ഷനുമായി മമ്മൂട്ടി: ട്രെയിലർ ഹിറ്റ്

ട്രെയിനില്‍ വീണ്ടും അക്രമം; ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 80 രൂപ കുറഞ്ഞു

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം