കേരളം

തിരുവനന്തപുരത്ത് ഒരാളെ തട്ടിക്കൊണ്ടുപോയി, സാഹസിക രക്ഷപ്പെടൽ: അഞ്ച് പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തട്ടിക്കൊണ്ടുപോകൽ. ബാലരാമപുരത്തുനിന്ന് തമിഴ്നാട് സ്വദേശിയെ ആണ് തട്ടിക്കൊണ്ടുപോയത്.  ആനയറ പെട്രോൾ പമ്പിൽവച്ച് അക്രമികളിൽനിന്ന് സാഹസികമായി ഇയാൾ രക്ഷപെട്ടു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. 

രക്ഷപെടാൻ ശ്രമിച്ച തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ അഞ്ചുപേരെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് രണ്ടാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. ഇക്കഴിഞ്ഞ 13നാണ് ഒരാളെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തത്. ഈ കേസിലും അക്രമികളെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മോ​ദി പ്രധാനമന്ത്രിയായി തുടരും, ബിജെപിയിൽ ആശയക്കുഴപ്പം ഇല്ല'

കരമനയിലെ അഖില്‍ വധം: ഒരാള്‍ പിടിയില്‍, മൂന്ന് പ്രതികള്‍ ഒളിവില്‍

വരും മണിക്കൂറിൽ ഇടിമിന്നൽ, ശക്തമായ കാറ്റ്, മഴ; ഈ 5 ജില്ലകളിൽ മുന്നറിയിപ്പ്

ടോസ് പോലും ചെയ്തില്ല, ഐപിഎല്ലില്‍ കളി മുടക്കി മഴ

എഴുന്നള്ളിപ്പിനിടെ ആനകള്‍ കൊമ്പുകോര്‍ത്തു, മുകളിലിരുന്നവര്‍ താഴേക്ക് ചാടി; ചിതറിയോടി ജനം