കേരളം

എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചു; ഗവര്‍ണര്‍ സെനറ്റിലേക്ക് നിര്‍ദേശിച്ച എബിവിപി നേതാവുള്‍പ്പെടെ റിമാന്‍ഡില്‍ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ സെനറ്റിലേക്ക് നിര്‍ദേശിച്ച എബിവിപി നേതാവുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. പന്തളം എന്‍ എസ് എസ് കോളജിലുണ്ടാ സംഘര്‍ഷത്തിലെ ഒന്നാം പ്രതി വിഷ്ണു, ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സുധി സദന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു. 

ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തെ തുടര്‍ന്ന് പന്തളം പൊലീസ് സ്ഥലത്തെത്തിയിരുന്നു. പിന്നാലെ കോളജിലെ ക്രിസ്തുമസ് പരിപാടി റദ്ദാക്കുകയും ചെയ്തിരുന്നു. 

ഈ സംഭവത്തിന് പിന്നാലെ പത്തനംതിട്ട ഏഴംകുളത്ത് എബിവിപി പ്രവര്‍ത്തന്റെ വീട് അടിച്ചു തകര്‍ത്തിരുന്നു. കോളജിലെ സംഘര്‍ഷത്തില്‍ പ്രതിയായ എബിവിപി നേതാവ് ശ്രീനാഥിന്റെ വീടാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ആക്രമിച്ച് തകര്‍ത്തത്. പിന്നില്‍ എസ്എഫ്‌ഐ -  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് എബിവിപി ആരോപിച്ചിരുന്നു. പിന്നീട് പന്തളത്ത് ആര്‍ എസ് എസ് കാര്യാലയത്തിന് നേരെയും ആക്രമണമുണ്ടായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു