കേരളം

ഭക്ഷ്യവിഷബാധ; ചെങ്ങന്നൂരിനും പയ്യന്നൂരിനും പുറമേ കടുത്തുരുത്തിയിലും പശു ചത്തു 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കടുത്തുരുത്തിയില്‍ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാന്‍ചിറ വട്ടകേരിയില്‍ ജോബി ജോസഫിന്റെ അഞ്ച് വയസ് പ്രായമുള്ള പശുവാണ് ചത്തത്. കാലിത്തീറ്റയിലൂടെ ഭക്ഷ്യവിഷബാധയേറ്റ് ജില്ലയില്‍ പലയിടങ്ങളില്‍ നിരവധി പശുക്കള്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളത്.

കഴിഞ്ഞദിവസം ചെങ്ങന്നൂരിലും പയ്യന്നൂരിലും സമാനമായ നിലയില്‍ പശു ചത്തിരുന്നു. ചെങ്ങന്നൂരില്‍ കാലിത്തീറ്റയില്‍ നിന്നുള്ള വിഷബാധ തന്നെയാണെന്നാണ് സംശയം. അവശനിലയിലായ ചെങ്ങന്നൂര്‍ മംഗലം അനുഷാ ഭവനില്‍ ഗീതാകുമാരിയുടെ വീട്ടിലെ  പശുവാണ് ഇന്നലെ രാവിലെ ചത്തത്. ഇതിനൊപ്പം ഇവരുടെ വീട്ടിലെ തന്നെ 5 പശുക്കള്‍ക്ക് അസ്വസ്ഥതയുണ്ട്. ശനിയാഴ്ച കാലിത്തീറ്റ നല്‍കിയ പശുക്കള്‍ക്ക് ഞായറാഴ്ച രാവിലെ മുതലാണു വയറിളക്കവും അസ്വസ്ഥതയും ഉണ്ടായതെന്ന് ഉടമ പറഞ്ഞു. 

പയ്യന്നൂരില്‍ കൊക്കാനിശ്ശേരി മടത്തുംപടി ക്ഷേത്രത്തിന് സമീപത്തെ ക്ഷീരകര്‍ഷനായ അനിലിന്റെ പശുവാണ് ചത്തത്. മറ്റു പശുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ