കേരളം

കണ്ണൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് മരണം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പഴയങ്ങാടി പാലത്തിന് മുകളില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടു മരണം. കാറിലുണ്ടായിരുന്ന പഴയങ്ങാടി സ്വദേശി ഫാത്തിമ (24), സ്‌കൂട്ടര്‍ യാത്രക്കാരി കുറ്റൂര്‍ സ്വദേശി വീണ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച വീണയുടെ ഭര്‍ത്താവ് മധുസൂദനന് പരുക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം.

പഴയങ്ങാടി ഭാഗത്തുനിന്നും ചെറുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍, കണ്ണൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഫാത്തിമയ്‌ക്കൊപ്പം കാറില്‍ ഭര്‍ത്താവ് സാക്കി, മകള്‍, മാതാവ് എന്നിവരും ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ എല്ലാവരെയും ചെറുകുന്നിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാത്തിമ, വീണ എന്നിവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ