കേരളം

'വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു, സെസ് ഏർപ്പെടുത്തരുത്', ആരാണ് ഇത് ചെയ്തതെന്ന് ഷാഫി 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ധനമന്ത്രി കെഎൻ ബാല​ഗോലാലിന്റെ സംസ്ഥാന ബജറ്റ് അവതരണം കേട്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. ബജറ്റിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്നത്. അതിനിടെയാണ് സമൂഹമാധ്യമങ്ങളിൽ സർക്കാരിനെയും ധനമന്ത്രിയേയും പരിഹസിച്ചുകൊണ്ടുള്ള ട്രോൾ മഴ. ഇന്ധന സെസ്, വിലക്കയറ്റം, ക്ഷേമ പെൻഷൻ വർധിപ്പിക്കാത്തത് തുടങ്ങി സാധാരണക്കാരത്തെ നടുവൊടിക്കുന്ന ബജറ്റിനെതിരെ നാടെങ്ങും പ്രതിഷേധം ഉയരുകയാണ്. 

ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്ന ബജറ്റിലെ പ്രഖ്യാപനത്തെ പരിഹസിച്ചുള്ള ഒരു പോസ്റ്ററാണ് 
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു, സെസ് ഏർപ്പെടുത്തരുത്’ എന്ന് എഴുതി വാതിലിൽ ഒട്ടിച്ചിരിക്കുന്ന ഒരു പോസ്റ്റർ. സംസ്ഥാന ബജറ്റിനെ പരിഹസിച്ച് ആരോയിട്ട പോസ്റ്റ് നിരവധി പേരാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിലും പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ആരാണ് ഇത് ചെയ്‌തത്' എന്ന ഒരു വരി കുറിപ്പോടെയാണ് ഷാഫി ചിത്രം പങ്കുവെച്ചത്. നിരവധി ആളുകൾ പോസ്റ്റിന് കമന്റുമായി രം​ഗത്തെത്തിയത്. 'സ്വാഭാവികം', ഇനി ശ്വാസിക്കുന്ന വായു മാത്രമേ കൊണ്ടുപോകാനുള്ളു എന്നെല്ലാമാണ് പോസ്റ്റിന് കമന്റുകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു