കേരളം

കയറ്റത്തിലോ ഇറക്കത്തിലോ വാഹനം നിര്‍ത്തേണ്ടി വന്നാല്‍...; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാഹനങ്ങളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. റോഡില്‍ വാഹനം ഇറക്കുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. മറ്റുള്ളവരുടെ പിഴവ് കൊണ്ടും അപകടങ്ങള്‍ സംഭവിക്കാം. അതിനാല്‍ മറ്റുള്ളവര്‍ക്കും ഒന്നും സംഭവിക്കരുത് എന്ന് കരുതി കൊണ്ട് വേണം ശ്രദ്ധയോടെ വാഹനം ഓടിക്കാന്‍.

കയറ്റത്തിലോ, ഇറക്കത്തിലോ വാഹനം നിര്‍ത്തുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. ശരിയായ രീതിയില്‍ നിര്‍ത്തിയില്ലെങ്കില്‍ വാഹനം തനിയെ താഴേക്ക് നീങ്ങാനും അപകടങ്ങള്‍ ഉണ്ടാവാനും സാധ്യത കൂടുതലാണ്.കയറ്റത്തിലോ, ഇറക്കത്തിലോ വാഹനം നിര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് കേരള പൊലീസ് വീഡിയോ പങ്കുവെച്ചു.

ഹാന്‍ഡ് ബ്രേക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ പിന്നിലേക്ക് നീങ്ങുന്ന ദൃശ്യങ്ങള്‍ ആദ്യം കാണിച്ച് കൊണ്ടാണ് വീഡിയോ. ചെറിയ അശ്രദ്ധങ്ങള്‍ പോലും വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം എന്ന മുന്നറിയിപ്പോട് കൂടിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. 

കയറ്റത്തിലോ, ഇറക്കത്തിലോ വാഹനം നിര്‍ത്തേണ്ടി വരുമ്പോള്‍ ഹാന്‍ഡ് ബ്രേക്കിന്റെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തണം. കയറ്റമുള്ള ഭാഗത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ ഫോര്‍വേഡ് ഗിയറില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം. ഇറക്കമുള്ള ഭാഗത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ റിവേഴ്‌സ് ഗിയറില്‍ നിര്‍ത്താനും മറക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി