കേരളം

കല്ലട കനാലില്‍ യുവാവിന്റെ മൃതദേഹം; തലയ്ക്ക് പിന്നില്‍ വെട്ടേറ്റ പാടുകള്‍, മുഖത്തും പരിക്ക്; ദുരൂഹത 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കല്ലട പദ്ധതി കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നു ദിവസം മുമ്പ് കാണാതായ കലഞ്ഞൂര്‍ സ്വദേശി അനന്തുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് അനന്തുവിനെ കാണാതാകുന്നത്. ഇന്നു രാവിലെ പത്തുമണിയോടെ കനാലില്‍ കടുത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന്റെ മുഖത്തും തലയ്ക്ക് പിന്നിലും പരിക്കുകളുണ്ട്. 

തലയ്ക്ക് പിന്നില്‍ വെട്ടേറ്റ പാടുകളാണെന്നാണ് സംശയിക്കപ്പെടുന്നത്. മൃതദേഹം കണ്ടെത്തിയ കനാലിന് സമീപത്തെ പറമ്പില്‍ രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. സംഘട്ടനത്തിന് പിന്നാലെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 

ഞായറാഴ്ച രാത്രി മുതല്‍ അനന്തുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കൂടല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് 28കാരനായ അനന്തുവിന്റെ മൃതശരീരം കണ്ടെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ദയാവധം: പ്രതിഷേധം രൂക്ഷം

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'