കേരളം

കല്യാണത്തിന് പോകാൻ കൂട്ട അവധി; ഉദ്യോ​ഗസ്ഥരില്ല; താളംതെറ്റി താലൂക്ക്, വില്ലേജ് ഓഫീസ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റവന്യൂ ഉ​ദ്യോ​ഗസ്ഥർ കൂട്ടത്തോടെ അവധിയെടുത്ത് സഹപ്രവർത്തകന്റെ വിവാഹത്തിന് പോയതോടെ താലൂക്ക് ഓഫീസിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രവർത്തനം താളംതെറ്റി. കോതമം​ഗലത്താണ് ഓഫീസുകളിൽ പല ആവശ്യങ്ങൾക്കായി എത്തിയവർ നിരാശരായി മടങ്ങിയത്. ഇതിനെതിരെ പരാതിയും ഉയർന്നു. 

താലൂക്ക് ഓഫീസിലെ ക്ലാർക്കിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ തഹസിൽദാർ ഉൾപ്പെടെയുള്ള സഹപ്രവർത്തകർ തിരുവനന്തപുരത്തേയ്ക്കു പോയി. വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിലെത്തിയ പലർക്കും ഉദ്യോഗസ്ഥരില്ലാത്തതിനാൽ നിരാശയോടെ മടങ്ങേണ്ടിവന്നതായാണ് ആക്ഷേപം. 

71 ഉദ്യോഗസ്ഥരുള്ള താലൂക്ക് ഓഫീസിൽ 27 പേരാണു ഹാജരുണ്ടായിരുന്നത്. 13 വില്ലേജ് ഓഫീസുകളിലായി 65 ഉദ്യോഗസ്ഥരുള്ളതിൽ 30 പേർ ഹാജരുണ്ടായി. എന്നാൽ, ചട്ടം പാലിച്ചു കലക്ടറുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥർ അവധിയെടുത്തതെന്നാണു അധികൃതരുടെ വിശദീകരണം.

താലൂക്ക്, വില്ലേജ് ഓഫീസുകളിലായി മുപ്പത്തഞ്ചോളം ഉദ്യോഗസ്ഥർ മാത്രമാണ് വിവാഹത്തിനു പോകാൻ അവധിയെടുത്തത്. ഓഫീസുകളിൽ എത്തിയില്ലെന്നു പറയുന്ന മറ്റ് ഉദ്യോഗസ്ഥർ വർക്ക് അറേഞ്ച്മെന്റിൽ വിവിധയിടങ്ങളിൽ ജോലിയിലുണ്ട്. സേവനങ്ങൾക്കു തടസമുണ്ടാകാതെ ഓഫീസുകളിൽ ക്രമീകരണം ഏർപ്പെടുത്തിയിരുന്നതായും അധികൃതർ വിശദീകരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്