കേരളം

നിലപാടുകളില്‍ ഉറച്ചുനിന്നത് തിരിച്ചടിയായി; പിടിയോട് കോണ്‍ഗ്രസ് അന്യായം കാട്ടി; ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എംപിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും പിടി തോമസിനോട് കോണ്‍ഗ്രസ് അന്യായം കാണിച്ചെന്ന് ശശി തരൂര്‍ എംപി. വീണ്ടും  സീറ്റ് നല്‍കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും തരൂര്‍ പറഞ്ഞു. കൊച്ചിയില്‍ ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്‍ഡ് നേച്ചര്‍ എന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇവന്‍ എന്റെ പ്രിയ പിടി എന്ന സ്മരണിക അദ്ദേഹം പ്രകാശനം ചെയ്തു. അദ്ദേഹം പ്രകൃതിക്കും പരിസ്ഥിക്കും വേണ്ടിയാണ് നിലകൊണ്ടത്.നിലപാടുകളില്‍ ഉറച്ചുനിന്നതു കൊണ്ടാണ് 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിടിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതെന്നും തരൂര്‍ പറഞ്ഞു

ചടങ്ങില്‍ പിടിയുടെ ഭാര്യ ഉമാ തോമസ് എംഎല്‍എ, വേണു രാജാമണി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.ഇടുക്കിയില്‍ നിന്നുള്ള സിറ്റിങ് എം.പിയായിരുന്ന പിടി തോമസിന് 2014ല്‍ സീറ്റ് നിഷേധിച്ചിരുന്നു. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നായിരുന്നു പിടി തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം