കേരളം

'വിപ്ലവ ഗവര്‍മെന്റിന്റെ വിജയന്‍ വീരചക്രം അടുത്ത വര്‍ഷം ഇയാള്‍ക്ക് കൊടുക്കണം; ഡോക്ടറേറ്റും'; പരിഹാസവുമായി ജോയ് മാത്യു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധത്തില്‍ കെഎസ്യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പൊലീസ് കയ്യേറ്റം ചെയ്ത നടപടിയില്‍ സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. പൊലീസിന്റെ നടപടിക്കെതിരെ നടന്‍ ജോയ് മാത്യു രംഗത്തെത്തി. 'നടുറോട്ടില്‍ അപകടത്തില്‍ പെട്ടുപോയേക്കാവുന്ന പെണ്‍കുട്ടിയെ സ്‌നേഹപൂര്‍വ്വം തോളില്‍പ്പിടിച്ച് വീട്ടിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന ജനമൈത്രി പോലീസുകാരന്‍. വിപ്ലവ ഗവര്‍മെന്റിന്റെ വിജയന്‍ വീരചക്രം അടുത്ത വര്‍ഷം ഇദ്ദേഹത്തിന് കൊടുക്കാന്‍ ഞാന്‍ ശക്തിയായി ശുപാര്‍ശ ചെയ്യുന്നു, വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും' - ജോയ് മാത്യു സാമൂഹിക മാധ്യമത്തില്‍ കുറിച്ചു


യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളമശേരിയില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് കെഎസ്യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പുരുഷ പൊലീസുകാര്‍ കയറിപ്പിടിച്ചെന്നും മോശമായി പെരുമാറിയെന്നും പരാതി ഉയര്‍ന്നത്. പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നു കാണിച്ചു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡിജിപിക്കു പരാതി നല്‍കി. നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം