കേരളം

പെരിന്തല്‍മണ്ണയിലെ ബാലറ്റ് പെട്ടികള്‍ കാണാതായതില്‍ അന്വേഷണത്തിന് ഉത്തരവ്; പെട്ടികള്‍ കോടതിയില്‍ വെച്ച് തുറക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികള്‍ കാണാതായതില്‍ അന്വേഷണത്തിന് ഉത്തരവ്. നാലാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ബാലറ്റുപെട്ടികളുടെ പ്രാഥമിക പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു. 

എന്നാല്‍ ബാലറ്റ് പെട്ടികള്‍ സീല്‍ ചെയ്ത നിലയിലായിരുന്നു. ഇത് തുറക്കുന്നതിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് രജിസ്ട്രാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പെട്ടികള്‍ തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. 

തുറന്ന കോടതിക്കുള്ളില്‍ വെച്ച് പെട്ടികള്‍ പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാലറ്റ് പെട്ടികള്‍ അടുത്ത വ്യാഴാഴ്ചയാണ് ബാലറ്റ് പെട്ടി കോടതിയില്‍ തുറന്നു പരിശോധിക്കുക. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. കോടതി ആവശ്യപ്പെടുന്ന എന്തു സഹായവും ചെയ്യാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

'18 വർഷം മുൻപ് അഭിനയിച്ച ചിത്രം, മോഹൻലാൽ ചിത്രത്തിന്റെ റീമേക്കെന്ന് പറഞ്ഞു തന്നത് അമ്മ': സുന്ദർ സി

മൂന്ന് വര്‍ഷമായി ഉപയോഗിക്കുന്നില്ലേ?, ജൂണ്‍ ഒന്നിന് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

കോഹ്‌ലി 'അതിമാനുഷന്‍!' മാജിക്ക് റണ്ണൗട്ടില്‍ ആരാധകര്‍ (വീഡിയോ)