കേരളം

സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദനം;  ഡിവൈഎസ്പിക്കെതിരായ പരാതി എസ്പി അന്വേഷിക്കണം; ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൊടുപുഴ ഡിവൈഎസ്പി സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്ന പരാതി എസ്പി അന്വേഷിക്കണമെന്ന് ഹൈക്കോടതി. ആരോപണവിധേയന്റെ അതേറാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് ഉചിതമാകില്ല. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

തൊടുപുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടാണ് മലങ്കര സ്വദേശി മുരളീധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്നെ മര്‍ദിച്ചത് ഡിവൈഎസ്പിയാണെന്നും ഇതേ റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഈ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കാന്‍ സാധ്യതയില്ലെന്ന് മുരളീധരന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതുകൊണ്ട് ഹൈക്കോടതി ഇടപെട്ട് ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നല്‍കണമെന്നായിരുന്നു മുരളീധരന്റെ പ്രധാന ആവശ്യം.

ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അതേറാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയാല്‍ ഉചിതമാകില്ലെന്നും എത്രയും വേഗം അന്വേഷണം പുര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 21നാണ് ഹൃദ്രോഗിയായ മുരളീധരനെ ഡിവൈഎസ്പി മര്‍ദ്ദിച്ചതായി പരാതി ഉയരുന്നത്. മുരളീധരനെ ഡിവൈഎസ്പി ഉപദ്രവിക്കുന്നത് കണ്ടുവെന്ന് കൂടെയുണ്ടായിരുന്ന ആളും പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?