കേരളം

പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം വിഷം ഉള്ളിൽ ചെന്ന്; അന്വേഷണം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

കോതമം​ഗലം; മാതിരപ്പിള്ളി ​ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അശ്വതി സിമിലേഷിന്റെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഛർദിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ്  അശ്വതി മരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ആറിന് രാവിലെ സ്‌കൂളില്‍ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് ഛര്‍ദി അനുഭവപ്പെട്ടത്. തുടര്‍ന്ന്, വീട്ടുകാര്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച അശ്വതിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ അവശനിലയിലായ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കിഡ്‌നി ഉള്‍പ്പടെ ആന്തരികാവയങ്ങള്‍ പ്രവര്‍ത്തനരഹിതമായതായി കണ്ടെത്തിയിരുന്നു. കുട്ടമ്പുഴ സ്വദേശി കറുകടത്ത് വാടകക്ക് താമസിക്കുന്ന മറ്റനായില്‍ സിമിലേഷ്-ഉമ ദമ്പതിമാരുടെ മകളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു