കേരളം

ശമ്പളം ചോദിച്ച ലോറി ഡ്രൈവറെ മര്‍ദ്ദിച്ചെന്ന വീഡിയോയില്‍ വഴിത്തിരിവ്; ഡ്രൈവര്‍ക്കെതിരെ പോക്‌സോ കേസ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ലോറി ഡ്രൈവര്‍ക്കെതിരെ പോക്‌സോ കേസെടുത്തു. ആലപ്പുഴ സ്വദേശി സുരേഷ് കുമാറിനെതിരെ ഒല്ലൂര്‍ പൊലീസാണ് കേസെടുത്തത്. ഡ്രൈവറെ കുട്ടിയുടെ അച്ഛന്‍ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. മര്‍ദ്ദിച്ചതിനെതിരെ ഡ്രൈവര്‍ നല്‍കിയ പരാതി പ്രകാരം കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തേക്കും. ഒല്ലൂരിനടുത്ത് ചെറുശ്ശേരിയിലെ ബെസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു സംഭവമുണ്ടായത്. 
 
ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പേരില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ നിന്ന് ഡ്രൈവറുടെയും മര്‍ദ്ദിച്ചയാളുടെയും വിവരം ശേഖരിച്ചു. തുടര്‍ന്നുള്ള അന്വേഷത്തിലാണ് സത്യാവസ്ഥ പുറത്ത് വന്നത്. 

പത്താം ക്ലാസുകാരനായ മകനെ ഉപദ്രവിച്ചതിനാണ് ഡ്രൈവറെ തല്ലിയതെന്ന് പിതാവ് മൊഴി നല്‍കി. ഒല്ലൂര്‍ പിആര്‍ പടിയില്‍ പെട്രോള്‍ പമ്പില്‍ എത്തിയ പത്താംക്ലാസ് വിദ്യാര്‍ഥിയെ ലോറി ഡ്രൈവര്‍ ഉപദ്രവിച്ചു. കുതറി മാറിയ ആണ്‍കുട്ടി ബഹളംവച്ചപ്പോള്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഓടിയെത്തി. അപ്പോഴേക്കും കടന്നു കളഞ്ഞ ഡ്രൈവറെ തേടി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെത്തിയ പിതാവ് മര്‍ദ്ദിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്