കേരളം

ഗുണ്ടാ -പൊലീസ് ബന്ധം: ഡിജിപി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. എസ്പിമാര്‍ മുതല്‍ മുകളിലേട്ടുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കും. സംസ്ഥാനത്ത് ഗുണ്ട-പൊലീസ് ബന്ധം വിവാദമായ പശ്ചാത്തലത്തിലാണ് യോഗം. 

പൊലീസ്- ഗുണ്ടാ ബന്ധം, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ശാക്തീകരണം, സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തു കണ്ടെത്താനുളള കേന്ദ്ര നിയമമായ ബഡ്‌സ് നിയമം കാര്യക്ഷമമായി നടപ്പക്കല്‍ എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ടകള്‍. പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധത്തെ കുറിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. 

ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാരെ അറിയിക്കേണ്ട സ്‌പെഷ്യല്‍ ബ്രാഞ്ച് പലയിടത്തും ഫലപ്രദമാകുന്നില്ലെന്നാണ് കണ്ടെത്തല്‍. ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന വ്യാപകമായ ഓപ്പറേഷന്‍ ആഗ് നടപ്പാക്കിയെങ്കിലും പല ഗുണ്ടാനേതാക്കളും ഇപ്പോഴും ഒളിവിലാണ്. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ശാക്തീകരണത്തെ കുറിച്ച് ഇന്റലിജന്‍സ് എഡിജിപി റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത