കേരളം

ഗവര്‍ണര്‍ക്കു തിരിച്ചടി; സര്‍ക്കാര്‍ ശുപാര്‍ശ മറികടന്ന് താല്‍ക്കാലിക വിസിയെ നിയമിക്കാനാവില്ലെന്നു ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചാന്‍സലര്‍ക്ക് സര്‍ക്കാരിന്റെ ശുപാര്‍ശ മറികടന്ന് സാങ്കേതിക സര്‍വകലാശാല വിസിയെ നിയമിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. യുജിസി നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതയുള്ളയാളെ വിസിയായി നിയമിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഈ നടപടി ക്രമങ്ങളില്‍ യോഗ്യതയുള്ളയാളെ ശുപാര്‍ശ ചെയ്യാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ ചാന്‍സലര്‍ക്കു മറികടക്കാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത് സിംഗിള്‍ ബെഞ്ച് ശരിവച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഉത്തരവിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വിശദികരിച്ചത്. കൃത്യമായ നീതി ചട്ടം നിഷ്‌കര്‍ഷിക്കുമ്പോള്‍ നിയമനത്തില്‍ അത് പാലിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ യോഗ്യതയുള്ളയാളെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അധികാരത്തെ ചാന്‍സലര്‍ പരിഗണിക്കാതിരുന്നിട്ടില്ല.

പേരുകള്‍ ശുപാര്‍ശ ചെയ്യാനുളള അധികാരം സര്‍ക്കാരിനുണ്ടെന്നും കോടതി പറഞ്ഞു. താല്‍ക്കാലിക വിസിയായി ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സജി ഗോപിനാഥ് ഉള്‍പ്പടെയുള്ളവരുടെ പേരായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ സജി ഗോപിനാഥിന്റെ നിയമനം തന്നെ സംശയനിഴലിലാണെന്ന് പറഞ്ഞായിരുന്നു സാങ്കേതിക സര്‍കവകലാശാല വിസിയുടെ താല്‍ക്കാലിക ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ തോമസിന് താന്‍സലര്‍ നല്‍കിയത്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്