കേരളം

പട്ടാപ്പകലും രക്ഷയില്ല!; നഗരമധ്യത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; നാട്ടുകാര്‍ക്ക് നേരെ കല്ലേറ്; പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  ആലുവ നഗരത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കോയമ്പത്തൂര്‍ സ്വദേശി സെല്‍വനാണ്‌ പത്തനംതിട്ട സ്വദേശിയായ യുവതിയെ കയറിപ്പിടിച്ചത്. പിടികൂടാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെ കല്ലെറിഞ്ഞ് പ്രതി രക്ഷപ്പെട്ടെങ്കിലും റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറുന്നതിനിടെ റെയില്‍വേ പൊലീസ് ഇയാളെ പിടികൂടി.

ഇന്ന് ഉച്ചയോടെയാണ് ആലുവ പോസ്റ്റ് ഓഫീസിന് സമീപത്താണ് സംഭവം. യുവതിയെ ഇയാള്‍ കടന്നുപിടിച്ചതോടെ നാട്ടുകാര്‍ ഇടപെട്ടെങ്കിലും പ്രതി നാട്ടുകാര്‍ക്ക് നേരെ കല്ലെറിയുകയും രക്ഷപ്പെടുകയുമായിരുന്നു. പത്തൊന്‍പതുകാരിയായ യുവതിക്ക് നേരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്.

പിന്നീട് ട്രെയിനില്‍ കയറി രക്ഷപ്പെടാനായി റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്