കേരളം

ദമ്പതികള്‍ ചമഞ്ഞ് വീട്ടുജോലിക്കെത്തി, അഞ്ചുലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു; കമിതാക്കള്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മോഷണ കേസില്‍ ദമ്പതികള്‍ ചമഞ്ഞ് വീട്ടുജോലിക്ക് നിന്ന കമിതാക്കള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ഷിജി ജിനേഷിന്റെ ആലപ്പുഴ ചെത്തി തോട്ടപ്പിള്ളി വീട്ടില്‍ ജോലിക്കു നിന്നിരുന്ന കോട്ടയം പാറത്തോട് പോത്തല വീട്ടില്‍ ജിജോ (38), കോട്ടയം മുണ്ടക്കയം കാര്യാട്ട് വീട്ടില്‍ സുജാ ബിനോയ് (43) എന്നിവരാണ് പിടിയിലായത്. സ്വര്‍ണമാല, ഗ്യാസ് കുറ്റികള്‍, ഇരുമ്പ് ഗേറ്റ്, വാഹനത്തിന്റെ സ്റ്റെപ്പിനി ടയര്‍, മൂന്ന് ലാപ്പ് ടോപ്പ് , ഓടിന്റെയും മറ്റും പാത്രങ്ങള്‍, തുണിത്തരങ്ങള്‍, കാര്‍പ്പറ്റുകള്‍ തുടങ്ങി 5,32,500 രൂപ വിലവരുന്ന സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയതെന്ന് അര്‍ത്തുങ്കല്‍ പൊലീസ് പറഞ്ഞു.

പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിക്കുന്ന ഭര്‍തൃമാതാവിനെ സംരക്ഷിക്കുന്നതിനും വീട്ടുജോലിക്കുമായി ദമ്പതികളെ ആവശ്യപ്പെട്ട് പത്രപരസ്യം കൊടുത്തിരുന്നു. പത്രപരസ്യം കണ്ട് ബന്ധപ്പെട്ട ജിജോയും സുജയും ദമ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2021 നവംബര്‍ മാസം മുതല്‍ ഷിജി ജിനേഷിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ഷിജിയുടെ  ഭര്‍ത്താവ് മകളുടെ വിവാഹത്തിനും മറ്റുമായി നാട്ടില്‍ എത്തിയപ്പോഴാണ് സ്വര്‍ണവും സാധനങ്ങളും നഷ്ടമായത് അറിഞ്ഞത്. 

അറസ്റ്റിലായ പ്രതികള്‍ മോഷണമുതല്‍ വിറ്റുകിട്ടിയ തുക കുടുംബാവശ്യങ്ങള്‍ക്കും സ്‌കൂട്ടര്‍ വാങ്ങുന്നതിനും മറ്റുമായി ചെലവഴിച്ചതായാണ് സൂചന. മോഷണ മുതലുകളില്‍ സ്വര്‍ണ്ണം, പണയം വച്ച മാരാരിക്കുളത്തുള്ള സ്വകാര്യ ഫൈനാന്‍സില്‍ നിന്നും  പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു