കേരളം

അമിതജോലി ഭാരത്താല്‍ മനോവിഷമം; കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി; അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്.. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ഇന്ന് പുലര്‍ച്ചെ മുതലാണ് സിവില്‍ പൊലീസ് ഓഫീസര്‍ ബഷീറിനെ കാണാതായത്. വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനായി പുലര്‍ച്ചെ അഞ്ച് മണിക്ക് സ്റ്റേഷനില്‍ എത്താന്‍ സഹപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം എത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് അദ്ദേഹത്തിന്റെ ക്വാട്ടേഴ്‌സില്‍ ചെന്നുനോക്കിയപ്പോള്‍ രാവിലെ ഇറങ്ങിയതായി ഭാര്യ അറിയിച്ചു. വീണ്ടും ഫോണ്‍ വിളിച്ചപ്പോഴാണ് വീടിനകത്ത് നിന്ന് ഫോണ്‍ റിങ് ചെയ്യുന്നത് ശ്രദ്ധയിപ്പെട്ടത്. പഴ്‌സും വീട്ടിനകത്ത് കണ്ടെത്തിയതോടെയാണ് ഇയാളെ കാണാനില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസുകാരന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി കണ്ടെത്തി. അവിടെ നിന്ന് ട്രെയിന്‍ കയറി എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ കുറച്ചുദിവസമായി തൊഴില്‍പരമായുള്ള സമ്മര്‍ദം കാരണം വലിയ മനോവിഷമത്തിലായിരുന്നു ബഷീര്‍ എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ലോങ് പെന്‍ഡിങ്ങായി കിടക്കുന്ന അന്‍പതോളം വാറണ്ടുകള്‍ നടപ്പാക്കേണ്ട ചുമതല ബഷീറിനുണ്ടായിരുന്നു. അതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് മേല്‍ ഉദ്യോഗസ്ഥര്‍ ബഷീറിനെ കഴിഞ്ഞ ദിവസം ശാസിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സംഭവത്തില്‍ എഫ്‌ഐആര്‍ ഇട്ട് കേസ് അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി