കേരളം

കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി നല്‍കുന്നതിനെതിരെ സിഐടിയു; നാളെ ചീഫ് ഓഫീസിന് മുന്നില്‍ സമരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഗഡുക്കളായി ശമ്പളം നല്‍കാനുള്ള തീരുമാനത്തിനെതിരെ സിഐടിയു സമരത്തിന്. നാളെ ചീഫ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സിഐടിയു നേതാക്കള്‍ വ്യക്തമാക്കി. 

ഗതാഗതമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല. മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്നും സിഐടിയു ആരോപിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കുമെന്ന കെഎസ്ആര്‍ടിസി എംഡിയുടെ ഉത്തരവിനെതിരെ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. 

ഉത്തരവ് കത്തിച്ചുകൊണ്ടായിരുന്നു നേരത്തെ യൂണിയനുകള്‍ തീരുമാനത്തോട് പ്രതിഷേധിച്ചത്. എന്നാല്‍ ശമ്പളം ഗഡുക്കളായി നല്‍കുന്ന തീരുമാനവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ സമരം കടുപ്പിക്കാനാണ് സിഐടിയു തീരുമാനം. ശമ്പളം ഗഡുക്കളായി നല്‍കാനുള്ള മാനേജ്‌മെന്റ് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പതിനായിരം കത്തുകള്‍ അയക്കാനും സിഐടിയു തീരുമാനിച്ചിട്ടുണ്ട്. 

നിര്‍ബന്ധിത വിആര്‍എസ്, ടാര്‍ഗറ്റ്, ഗഡുക്കളായി ശമ്പളം നല്‍കുക തുടങ്ങിയ മാനേജ്‌മെന്റ് തീരുമാനങ്ങളോട് തങ്ങള്‍ക്ക് യോജിക്കാനാകില്ലെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ആരോഗ്യമുള്ള തൊഴിലാളിക്ക് പണിയെടുക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പണി ചെയ്യാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയാണ് മാനേജ്‌മെന്റ് ചെയ്യേണ്ടതെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍