കേരളം

ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞതല്ല; മറുപടിയുമായി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന പരാമര്‍ശം ഒരു വ്യക്തിയെ മാത്രം ചിന്തിച്ച് പറഞ്ഞതല്ലെന്ന് ശശി തരൂര്‍. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഉന്നമിട്ടാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു തരൂരിന്റെ മറുപടി. എന്‍എസ്എസ് നേതാവിന്റെ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും പതിനഞ്ചുവര്‍ഷമായി തന്റെ കര്‍മ്മഭൂമി കേരളമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി തരൂര്‍ പറഞ്ഞു. 

തരൂരിനെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പുകഴ്ത്തിയതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എന്‍എസ്എസിന്റെതുള്‍പ്പടെയുള്ള പരിപാടികളിലേക്ക് ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് സംഘാടകരാണ്. കോണ്‍ഗ്രസിന്റെ
നേതാവിനെ സംബന്ധിച്ച് നല്ല അഭിപ്രായം ആര് പറഞ്ഞാലും ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യും. മന്നം ജയന്തി പരിപാടിക്ക് അങ്ങനെ ആളുകളെ ക്ഷണിക്കുന്നതിനെ കുറിച്ച് അറിയാറില്ല. ജയന്തിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിക്ക് എല്ലാവരും പോകകുയാണ് പതിവ്. സ്ഥിരമായ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. ഇത്തവണ അതിഥിയായി ഒരു കോണ്‍ഗ്രസ് നേതാവിനെ ക്ഷണിച്ചു. അദ്ദേഹത്തെ കുറിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നല്ല വാചകം പറഞ്ഞു. ഏത് കോണ്‍ഗ്രസ് നേതാവിനെ കുറിച്ച് കേരളത്തില്‍ ആര് നല്ലത് പറഞ്ഞാലും അതിനെ സ്വാഗംതം ചെയ്യുന്നുവെന്ന് സതീശന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസില്‍ എല്ലാവരും ഒറ്റക്കെട്ടെന്നും മന്നം ജയന്തി നന്നായി നടന്നതില്‍ സന്തോഷമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ പ്രതികരണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ