കേരളം

ട്രക്കിങ്ങിനിടെ തൂവാനം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടു; യുവാവിന്റെ മൃതദേഹം കിട്ടിയത് അഞ്ചാംദിവസം 

സമകാലിക മലയാളം ഡെസ്ക്

മറയൂര്‍: ട്രക്കിങ്ങിനിടെ ഇടുക്കി മറയൂര്‍ തൂവാനം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി വിശാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി അഞ്ചാം ദിവസമാണ് തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. മറയൂരിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരത്തിന് എത്തിയ യുവാക്കളുടെ സംഘം വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. ചിന്നാര്‍ വനമേഖലയിലാണ് അപകടം നടന്ന തൂവാനം വെള്ളച്ചാട്ടം.

ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാറിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. മറയൂര്‍ - ഉടുമലൈ സംസ്ഥാന പാതയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 
84 അടി ഉയരത്തില്‍നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍