കേരളം

ആറുകോടിയുടെ ഫാം ഹൗസ് സ്വന്തമാക്കി : സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അനധികൃത സ്വത്തു സമ്പാദന ആരോപണത്തില്‍ സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി തല അന്വേഷണം. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. 

അടൂരില്‍ ആറു കോടി രൂപ മുടക്കി എ പി ജയന്‍ ഫാം ഹൗസ് സ്വന്തമാക്കി എന്നാണ് പരാതി. സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്  അംഗത്തിന്റെ  പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനപ്രകാരം വസ്തുതാന്വേഷണം നടത്തുന്നത്. 

സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ കെ അഷ്‌റഫിനെയാണ് അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് മുമ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കാനം രാജേന്ദ്രന്റെ നിര്‍ദേശം. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ തുടര്‍നടപടി തീരുമാനിക്കാനാണ് സിപിഐ നേതൃത്വത്തിലെ ധാരണ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു