കേരളം

'സുനിതയെ കുത്തി കൊലപ്പെടുത്തി'; ഭര്‍ത്താവിന്റെ കുറ്റസമ്മത മൊഴി, അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാലടി മറ്റൂരില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സുനിതയെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭര്‍ത്താവ് ഷൈജു കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. 

കഴിഞ്ഞ ദിവസമാണ് മറ്റൂര്‍ വരയിലാന്‍ വീട്ടീല്‍ ഷൈജുവിന്റെ ഭാര്യ സുനിതയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ് ചോരവാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. സുനിത ഗോവണിയില്‍ നിന്ന് വീണ് മരിച്ചെന്നായിരുന്നു ഷൈജു ആദ്യം പറഞ്ഞിരുന്നത്. 

ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ഷൈജുവിന്റെ അമ്മയാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ സുനിതയെ കണ്ടത്. പുറത്തുപോയി മടങ്ങിയെത്തിയതായിരുന്നു ഷൈജുവിന്റെ അമ്മ. ഷൈജുവും അയല്‍വാസികളും ചേര്‍ന്ന് സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ഷൈജുവും സുനിതയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും ഷൈജുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സംശയത്തെ തുടര്‍ന്ന് ഭർത്താവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'