കേരളം

സംസ്ഥാന സ്‌കൂള്‍ കലോത്സവം; 151 മത്സരങ്ങള്‍ പൂര്‍ത്തിയായി; കണ്ണൂര്‍ മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവത്തില്‍151 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ മുന്നില്‍. ആതിഥേയരായ കോഴിക്കാടാണ് രണ്ടാ സ്ഥാനത്ത്. കണ്ണൂര്‍ 598, കോഴിക്കോട് 589, പാലക്കാട് 585, തൃശൂര്‍ 565, എറണാകുളം 554 എന്നിങ്ങനെയാണ് പോയിന്റ് നില.

മത്സര ഇനങ്ങള്‍ സമയ ബന്ധിതമായി ആരംഭിക്കുവാനും, പൂര്‍ത്തിയാക്കുവാനും സാധിച്ചതായി മന്ത്രിമാരായ വി ശിവന്‍കുട്ടി, പിഎ മുഹമ്മദ് റിയാസ്് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ വേദികളിലും ആവശ്യത്തിനുളള കുടിവെളളവും വൈദ്യസഹായവും  ഭക്ഷണ പന്തല്‍ ഉള്‍പ്പെടെയുളള വേദികളെ ബന്ധിപ്പിച്ചു കൊണ്ടുളള വാഹന സൗകര്യവും ലഭ്യമാക്കിയയാതായും അവര്‍ പറഞ്ഞു. 

കലോത്സവത്തില്‍ ഒന്നാം ദിനം 2309 കുട്ടികളാണ് പങ്കെടുത്ത്. രണ്ടാം ദിനം 2590 കുട്ടികളും പങ്കെടുത്തു. മൂന്നാം ദിനം 2849, നാലാം ദിനം 2161, അഞ്ചാം ദിനം 499 കുട്ടികളും പങ്കെടുക്കും.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.  ഇതുവരെ ലഭിച്ചത് 301 ലോവര്‍ അപ്പീലുകളാണ്.    

ഡി.ഡി.ഇ  222, ഹൈക്കോടതി  7, ജില്ലാകോടതി  23, മുന്‍സിഫ് കോടതികള്‍  48, ലോകായുക്ത  1 എന്നിങ്ങനെയാണ് അപ്പീലുകള്‍ ലഭിച്ചിട്ടുളളത്. ഹയര്‍ അപ്പീലില്‍  93 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.  ഇതില്‍ 63 എണ്ണത്തിന്റെ ഹിയറിംഗ് കഴിഞ്ഞിട്ടുണ്ട്. 

വിഭവസമൃദ്ധമായ ഭക്ഷണമാണ് പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തില്‍ നല്‍കി വരുന്നത്.  മൂന്നുനേരങ്ങളിലായി  ആദ്യദിനം 30,000 ആളുകള്‍ക്കും രണ്ടാം ദിനം 40,000 ആളുകള്‍ക്കും മൂന്നാം ദിനമായ ഇന്ന് 30,000 ആളുകള്‍ക്കും ഭക്ഷണം നല്‍കിയതായും മന്ത്രിമാര്‍ പറഞ്ഞു

കലോത്സവത്തോടനുബന്ധിച്ച് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ 3 മുതല്‍ 6ാം   തീയതി വരെ നടക്കുന്ന സാംസ്‌ക്കാരിക സായാഹ്നം പ്രമുഖ സാഹിത്യകാരന്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.  6ാം തീയതിവരെയുളള സാംസ്‌ക്കാരിക സായാഹ്നത്തില്‍ ശ്രീ.കൈതപ്രം ദാമോതരന്‍ നമ്പൂതിരി, ശ്രീ.സുനില്‍ പി.ഇളയിടം, ശ്രീ.ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.  ഇതോടനുബന്ധിച്ച് കലാപരിപാടികള്‍ അരങ്ങേറുന്നുണ്ട്.

കലാമത്സരങ്ങള്‍ വീക്ഷിക്കുന്നതിനായി അത്ഭുത പൂര്‍വ്വമായ      തിരക്കാണ് ഓരോ വേദിയിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍,  വിവിധ വകുപ്പുകള്‍, പൊതു  ജനങ്ങള്‍, എന്നിവരുടെ മികച്ച സഹകരണത്തോടെയാണ് ഈ മേള സംഘടിപ്പിച്ചിട്ടുളളത്.  കോഴിക്കോടിന്റെ മുഴുവന്‍ സ്‌നേഹവും, ആതിഥ്യവും മേളയില്‍ പ്രകടമാണ്.  കോഴിക്കോടിന്റെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ മേളയാണ് 61ാമത് സ്‌ക്കൂള്‍ കലോത്സവമെന്ന് മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി