കേരളം

കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ രണ്ട് മലയാളികളെ കാണാതായി; കാട്ടിൽ അകപ്പെട്ടതായി സൂചന, സുഹൃത്തുക്കൾ കസ്റ്റഡിയിൽ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് യുവാക്കളെയാണ് കാണാതായത്. ഇവർക്കായി രണ്ട് ദിവസമായി തെരച്ചിൽ തുടരുകയാണ്. സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 

തേവരുപാറ സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ കൊടൈക്കനാലിലേക്ക് യാത്ര പോയത്. തുടർന്ന് ഇവരെ കാണാതായെന്ന് വീട്ടുകാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊടൈക്കനാലിലെ പൂണ്ടി ഉൾക്കാട്ടിലാണ് ഇവരെ കാണാതായതെന്നാണ് സൂചന. 35ഓളം പേരാണ് തെരച്ചിൽ നടത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു